ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിൽ എ.ഇ ഓഫീസിന് മുന്നിൽ പ്രതിപക്ഷ മെമ്പർമാർ റീത്ത് വച്ച് പ്രതിഷേധിച്ചു. എ.ഇ രണ്ട് മാസമായി ലീവിന് പോയി തിരിച്ചെത്തിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. നൂറുകണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്ന പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഭരണം പ്രതിസന്ധിയാണെന്ന് യു.ഡി.എഫ് മെമ്പർമാർ ആരോപിച്ചു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ കൂടുതൽ സമരപരിപാടികൾക്ക് നേതൃത്വം നൽകും. മെമ്പർമാരായ സാദിക്ക് നെച്ചിക്കൽ, വി.കെ.എം. നൗഷാദ്,മുസ്തഫ മാട്ടം,അഷറഫ് കാട്ടിൽ, ഫയാസ് ചേലക്കടവ് , റയീസ അനീസ്, രാഗി രമേഷ്, ചാന്ദ്നി രവീന്ദ്രൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.