thangal

തിരുരങ്ങാടി: വെന്നിയൂർ നാസിറുൽ ഉലൂം മദ്രസയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിച്ചു. പറമ്പിൽ അബ്ദുറസാഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ന​ഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, വെന്നിയൂർ മഹല്ല് പ്രസിഡന്റ്‌ എം.പി. കുഞ്ഞിമൊയ്തീൻ, ഫാറൂഖ് പള്ളിക്കൽ, എം.പി ചെറിയാപ്പു, കെ.വി മുഹമ്മദ് ഹസ്സൻ സഖാഫി, ടി. മൂസ ഹാജി, ടി. മുഹമ്മദ് ഹാജി, എൻ.എം. അബ്ദു തുടങ്ങിയവർ പ്രസംഗിച്ചു.