വണ്ടൂർ: മണലിന്മേൽ പാടം ബസ് സ്റ്റാൻഡിനുള്ളിലെ മുൻവശത്തെ പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ വരാന്തയിലുള്ള ലക്ഷങ്ങൾ വരുന്ന സുരക്ഷ ഗ്രിൽ മോഷ്ടിച്ചു എന്ന പരാതിയുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. ഇക്കാര്യം കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതായും സെക്രട്ടറി പൊലീസിൽ പരാതി നൽകുമെന്ന് ഉറപ്പുനൽകിയതായും ഡി.വൈ.എഫ.്ഐ മേഖല സെക്രട്ടറി പി.രജീഷ്, ട്രഷറർ പി.ഫാസിൽ, കെ.ലൈജു എന്നിവർ അറിയിച്ചു.