വേങ്ങര: ഊരകം പൂളാപ്പീസിനു സമീപം കരിങ്കൽ ലോഡുമായി വന്ന ടോറസ് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ സി.പി.എം ഓഫീസിനു മുൻവശത്താണ് അപകടം നടന്നത്. ക്വാറിയിൽ നിന്നും ലോഡുമായി വരുന്ന വാഹനം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപെട്ട് റോഡരികിലെ തെങ്ങിലും ഇടിച്ചു തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. റോഡിൽ വാഹനങ്ങളോ ജനങ്ങളോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ഹൈടെൻഷൻ ലൈനിലെ തൂൺ മാറ്റി സ്ഥാപിച്ച് വൈകുന്നേരം വൈദ്യുതി വിതരണം പുനസ്ഥാപിച്ചു.


ചൊവ്വാഴ്ച രാവിലെ പൂളാപ്പീസിൽ വീട്ടുമുറ്റത്തേക്കു മറിഞ്ഞ ടോറസ്‌