മലപ്പുറം: സർവ്വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് തൊഴിൽ നൽകുന്ന സമാശ്വാസ തൊഴിൽദാന പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ദിനേശ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വിഷ്ണുദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.പി. സോമശേഖരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.പി. അബ്ബാസ്, വി.കെ. കൃഷ്ണപ്രസാദ്, സി.കെ. അബ്ദുൽ റസാക്ക്, ഒ. സുനിൽ, ഹബീബ് റഹ്മാൻ, വി. എസ്. പ്രമോദ്, ആശ ആനന്ദ്, കെ.എം. ഗോവിന്ദൻ നമ്പൂതിരി, നിഷ മോൾ എന്നിവർ പ്രസംഗിച്ചു. .