തിരൂർ: തിരൂർ സബ്‌ജില്ലാ തല പ്രവേശനോത്സവത്തിന്റെയും പ്രീപ്രൈമറി കുട്ടികൾക്കായി സ്കൂളിൽ തയ്യാറായിട്ടുള്ള വർണ്ണക്കൂടാര സമർപ്പണത്തിന്റെയും സ്വാഗതസംഘ രൂപീകരണ യോഗം തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ നടന്നു. തിരൂർ എ.ഇ.ഒ കെ.കെ. രമ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് പി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ അബ്ദുസ്സലാം, അഡ്വ. എസ്. ഗിരീഷ്, അഡ്വ. ജീന ഭാസ്കർ, ബി.പി.സി അബ്ദുൽ സിയാദ്, ഒ.എസ്.എ സെക്രട്ടറി കെ. ഹസ്സൻ, കെ.എം. അഷ്‌റഫ്‌ , കെ.കെ. അബ്ദുൽ റസാഖ്ഹാജി, എം.ടി.എ പ്രസിഡന്റ്‌ രമ്യ, ഉദയേഷ് മണമ്മൽ എന്നിവർ സംസാരിച്ചു.