തിരൂരങ്ങാടി : കേരള വാട്ടർ അതോറിറ്റി തിരൂരങ്ങാടി സെക്‌ഷനു കീഴിലുള്ള കരിപറമ്പ് ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പിംഗ് മെയിൻ ലൈൻ അമൃത്-2 പദ്ധതിയിൽ ഉൾപ്പെടുത്തി മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ തിരൂരങ്ങാടി നഗരസഭ പ്രദേശങ്ങളായ ചെമ്മാട്, സി.കെ നഗർ, തിരൂരങ്ങാടി ഈസ്റ്റ് ബസാർ, വെള്ളിനക്കാട് എം കെ റോഡ്, ടി.സി റോഡ്, കെ.സി റോഡ്, പന്താരങ്ങാടി, പാറപ്പുറം, പൂക്കുളങ്ങര, കനാൽ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി സബ് ഡിവിഷൻ അസി. എൻജിനീയർ അറിയിച്ചു.