തിരൂർ: മത്സ്യകൃഷിയിലൂടെ നൂറ് മേനി വിളവെടുപ്പ് നടത്തി വെള്ളാടത്ത് മൊയ്തീൻ. മത്സൃ കൃഷി വിളവെടുപ്പ് ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. തിരുന്നാവായ പഞ്ചായത്ത് മുൻ മെമ്പറാണ് മൊയ്തീൻ. വരാൽ, നട്ടർ തിലോപ്പി എന്നിവയാണ് വിളവെടുത്തത്. തിരുനാവായ ബന്തക്കടവ് പ്രദേശത്തെ കുളത്തിൽ വളർത്തിയ മീൻ വിളവെടുപ്പിന്റെ ആദ്യ വിൽപ്പന തിരുനാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്നത്ത് മുസ്തഫയ്ക്ക് നൽകി ആദ്യ വിൽപ്പന നടത്തി. തിരുനാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.