കാ​ളി​കാ​വ്:​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​വേ​ന​ൽ​മ​ഴ​യോ​ടൊ​പ്പ​മെ​ത്തു​ന്ന​ ​കോ​ട്ടെ​രു​മ​ക​ൾ​ ​നാ​ട്ടു​കാ​രു​ടെ​ ​ഉ​റ​ക്കം​ ​കെ​ടു​ത്തു​ന്നു.
ചോ​ക്കാ​ട് ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഗി​രി​ജ​ൻ​ ​കോ​ള​നി​ ​സ്‌​കൂ​ളും​ ​സ്‌​കൂ​ളി​ന്റെ​ ​തൊ​ട്ട​ടു​ത്ത് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​അ​ങ്ക​ണ​വാ​ടി​യു​മാ​ണ് ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്ന​ത്.​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ത്തി​ൽ​ ​ചു​മ​രി​ലെ​ല്ലാം​ ​കോ​ട്ടെ​രു​മ​ ​നി​റ​ഞ്ഞി​ട്ടു​ണ്ട്.​ ​പ​ഴ​യ​ ​അ​ങ്ക​ണ​വാ​ടി​ ​കെ​ട്ടി​ട​ത്തി​ൽ​ ​ഇ​രി​ഞ്ച് ​സ്ഥ​ലം​ ​പോ​ലും​ ​ബാ​ക്കി​യി​ല്ലാ​തെ​ ​കോ​ട്ടെ​രു​മ​ക​ൾ​ ​നി​റ​ഞ്ഞു.​ ​ഈ​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​മു​റ്റ​ത്തു​ ​ത​ന്നെ​യാ​ണ് ​പു​തി​യ​ ​അ​ങ്ക​ണ​വാ​ടി​ ​കെ​ട്ടി​ട​വും​ ​സ്ഥി​തി​ചെ​യ്യു​ന്ന​ത്.
സ്‌​കൂ​ൾ​ ​തു​റ​ക്കും​ ​മു​മ്പ് ​ക്ലാ​സ് ​മു​റി​ക​ൾ​ ​വൃ​ത്തി​യാ​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​സ്‌​കൂ​ള​ധി​കൃ​ത​ർ.​ ​വൃ​ത്തി​യാ​ക്കി​യാ​ലും​ ​പ​ഴ​യ​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്ന് ​ഇ​വ​ ​വീ​ണ്ടു​മെ​ത്തു​മെ​ന്ന​ ​ഭ​യ​മാ​ണ് ​സ്‌​കൂ​ള​ധി​കൃ​ത​ർ​ക്കു​ള്ള​ത്.​ ​പ​ഴ​യ​ ​അ​ങ്ക​ണ​വാ​ടി​ ​കെ​ട്ടി​ടം​ ​പൊ​ളി​ച്ചു​ ​മാ​റ്റാ​ൻ​ ​പ​ഞ്ചാ​യ​ത്തി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും​ ​ന​ട​പ​ടി​യാ​യി​ട്ടി​ല്ല.
കോ​ട്ടെ​രു​മ​ ​ശ​രീ​ര​ത്തി​ൽ​ ​ത​ട്ടി​യാ​ൽ​ ​ചൊ​റി​ച്ചി​ലും​ ​ചി​ല​ർ​ക്ക് ​അ​ല​ർ​ജി​യു​മു​ണ്ടാ​ക്കും.​വേ​ന​ൽ​ ​മ​ഴ​യോ​ടെ​ ​ഈ​ ​സ്ഥ​ല​ത്ത് ​സാ​ധാ​ര​ണ​യാ​യി​ ​കോ​ട്ടെ​രു​മ​ക​ൾ​ ​എ​ത്താ​റു​ണ്ട്.​ ​ഈ​ ​വ​ർ​ഷം​ ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.

.