d

വണ്ടൂർ: ബാർ കോഴ വിഷയത്തിൽ മന്ത്രി എം.ബി രാജേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അറക്കൽ സക്കീർ ഹുസൈൻ നേതൃത്വം നൽകി. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഷിജിമോൾ, കെ. നിസാം, ബിജേഷ് നെച്ചിക്കോടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാപ്പിൽ മുരളി, കെ. ജംഷീർ, പി.മുജീബ് റഹ്മാൻ , കെ. ആസിഫ് , ഇ.പി. സൈഫുള്ള, ഇ.കെ അഫ്ളഹ് , പി. സുഹൈൽ, റഹീം മൂർക്കൻ തുടങ്ങിയവർ പങ്കെടുത്തു