d

പൊന്നാനി : മാറഞ്ചേരി ഡിവിഷനിലെ വിദ്യാലയങ്ങളിൽ നിന്നും എൽ.എസ്.എസ് , യു.എസ്.എസ് , എൻ.എം.എസ്. എസ്. വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈറിന്റെ അദ്ധ്യക്ഷതയിൽ എരമംഗലം കിളിയിൽ പ്ലാസയിൽ ചേർന്ന പഠനപഥം ചടങ്ങിൽ അനുമോദിച്ചു. ചടങ്ങ് മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു മുഖ്യാതിഥിയായി. ഷംസു കല്ലാട്ടേൽ, ബീന, സെയ്ത് പുഴക്കര , ഷീജ, സൗദാമിനി , നൗഷാദ് , ഡിറ്റോ, ജലീൽ കിടത്തേൽ, പ്രഗിലേഷ് ശോഭ,സജീഷ് പെരുമുടിശ്ശേരി മറ്റ് ജനപ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വി.കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫൈസൽ ബാവ നന്ദി അറിയിച്ചു.