d
ജൽ ജീവൻ പദ്ധതി : പെരുമ്പടപ്പ് പഞ്ചായത്തിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി

പൊന്നാനി : ജൽജീവൻ പദ്ധതിയുടെ പേരിൽ സംസ്ഥാന പാതയടക്കമുള്ള റോഡുകൾ വെട്ടിപ്പൊളിച്ച് കുണ്ടും കുഴികളുമായി കിടക്കുന്നത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. പാലപ്പെട്ടിയിൽ നിന്നും ആരംഭിച്ച പ്രകടത്തിന് മണ്ഡലം പ്രസിഡന്റ് അനസ് നേതൃത്വം കൊടുത്തു. പെരുമ്പടപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധസമരം കെ. പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാനുമായ പി.ടി. അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു. കെ.പി. സി.സി അംഗം എ. എം. രോഹിത് മുഖ്യ പ്രഭാഷണം നടത്തി.