മഞ്ചേരി: പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി (രണ്ട്) ആറര വർഷം കഠിന തടവിനും 14,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരീക്കോട് മുതുവല്ലൂർ മുണ്ടക്കൽ മലപ്പുറത്തു പുറായി നാഗൻ (68) നെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2022 നവംബർ 13ന് ഉച്ചക്ക് 3 മണിക്കാണ് കേസിന്നാസ്പദമായ സംഭവം. തേങ്ങ കൂട്ടിയിടാൻ സഹായച്ചതിന് കുട്ടിക്ക് പൈസ തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്നാണ് പോസിക്യൂഷൻ കേസ്
പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലാണ് ശിക്ഷ.
അരീക്കോട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.യു.അബ്ദുൽ അസീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. എ.എൻ.മനോജ് ഹാജരായി.