ചങ്ങരംകുളം:കാലവർഷം എത്തിയതോടെ തിമിർത്ത് പെയ്ത മഴയിൽ ചങ്ങരംകുളം മേഖലയിൽ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.കക്കിടിപ്പുറം ഭാഗത്ത് പല സ്ഥലങ്ങളിലും റോഡിലൂടെ നിറഞ്ഞൊഴുകിയ വെള്ളം വീടുകളിലേക്ക് കയറി.സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് സംസ്ഥാന പാത മുഴുവൻ ഏറെ നേരം വെള്ളക്കെട്ട് രൂപപ്പെട്ടു.പല സ്ഥാപനങ്ങളിലും വെള്ളം കയറി.മലബാർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് ഉള്ളിലേക്ക് വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി.പന്താവൂരിൽ വീടിന് മുകളിലേക്ക് മരം പൊട്ടി വീണ് വൈദ്യുതി മുടങ്ങി.കെഎസ്ഇബി ജീവനക്കാരെത്തി മരം മുറിച്ച് മാറ്റി വൈദ്യുതി പുനസ്ഥാപിച്ചു.പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.തോടുകളും വയലുകളും നിറഞ്ഞൊഴുകിയതോടെ കുട്ടികളെ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്