എടപ്പാൾ: കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി കോലത്തുുപാടം കോൾ കൃഷി കമ്മിറ്റി കർഷക വഞ്ചനയ്ക്കെതിരെ ആലങ്കോട് കൃഷിഭവനിലേക്ക് മാർച്ച് നടത്തി. കോൾ കൃഷി കമ്മറ്റിക്കു വിവിധ വകുപ്പുകൾ അനുവദിച്ച കാർഷിക ഉപകരണങ്ങളുടെയും കാർഷിക ഉപകരണങ്ങൾ വാങ്ങാൻ അനുവദിച്ച ഫണ്ടുകളെയും സംബന്ധിച്ചു സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും പമ്പിംഗ് സബ്സിഡി കർഷകർക്ക് വിതരണം ചെയ്യണമെന്നും മാർച്ചിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പി.ടി.അജയ് മോഹൻ ആവശ്യപ്പെട്ടു. പി.കെ. അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു. ശ്രീകുമാർ പെരുമുക്ക് അദ്ധ്യക്ഷത വഹിച്ചു.