psmo-

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ, യൂണിറ്റി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്, കോളേജ് എ. ക്യു.എ.സി എന്നിവയുടെ ആഭിമുഖ്യത്തിൽ പുതിയ നാല് വർഷ ബിരുദ കോഴ്സിനെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് പ്രശസ്ത കരിയർ ഗൈഡൻസ് പ്രിൻസിപ്പൾ കൗൺസിലർ എം.വി. സക്കറിയ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോക്ടർ കെ. അസീസ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ അലുംനി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫസ‌ർ പി.എം. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. അലുംനി ഭാരവാഹികളായ കെ.ടി ഷാജു, സമദ് കാരാടൻ, അബ്ദുൽ അമർ, യൂണിറ്റി ഫൗണ്ടേഷൻ ഭാരവാഹികളായ കെ.ടി ഇബ്രാഹിം, കെ.പി ഹനീഫ, മുനീർ കൂർമ്മത്ത്, പി.എം.വദൂദ് , എൻ. പി.ഫൈസൽ,​ പ്രൊഫ: ബാസിം തുടങ്ങിയവർ പ്രസംഗിച്ചു