kattana
നെല്ലിയാമ്പതി കൈകാട്ടി ഹോസ്പിറ്റലിന്റെ സമീപം നിലയുറപ്പിച്ച കാട്ടനാക്കൂട്ടം

നെന്മാറ: നെല്ലിയാമ്പതിയുടെ കവാടമായ കൈകാട്ടിയിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി. മൂന്ന് വലിയ ആനകളും, രണ്ടു കുട്ടികളും അടങ്ങുന്ന സംഘമാണ് കൈകാട്ടിയിലുള്ള നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനരികിൽ എത്തിയത്. പുല്ലുക്കാട് ട്രൈബൽ കോളനിക്കു പോകുന്ന വഴിയിൽ കുറച്ചു നേരം നിലയുറപ്പിച്ചു. കൈകാട്ടി നൂറടി റോഡിൽ നിന്നും കേവലം 150 മീറ്റർ അകലെയാണ് കാട്ടാന കൂട്ടം എത്തിയത്. ഇതു കാരണം കൈകാട്ടിയിലെ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന പഞ്ചായത്ത്, ആശുപത്രി, വനം ജീവനക്കാരും ഭീതിയിലാണ്. സാധാരണ ചുരം റോഡിൽ കാണുന്ന കാട്ടാനക്കൂട്ടം വെള്ളം തേടി സമീപത്തെ എസ്റ്റേറ്റുകൾക്ക് അകത്തുള്ള ചെക്ക് ഡാമുകളിൽ എത്തിയതാണെന്ന് സംശയിക്കുന്നു.