പാലക്കാട്: വാട്ടർ അതോറിറ്റിയുടെ അലംഭാവം മൂലം പൈപ്പിടാനെടുത്ത കുഴിയിൽ വീണ് ജീവൻ പൊലിഞ്ഞ സുധാകരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്ന് മാസത്തോളമായി നികത്താതെ കിടന്ന കുഴി ജനങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും നികത്താൻ തയാറാകാത്തത് വാട്ടർ അതോറിറ്റിയുടെ അനാസ്ഥയും കൊടുകാര്യസ്ഥതയും മൂലമാണ്. കുഴികൾ ഉടൻ നികത്തണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ്, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് അനിൽ ബാലൻ, പുത്തൂർ രമേശ്, എസ്.എം.താഹ, എസ്.സേവിയർ തുടങ്ങിയവർ മുന്നറിയിപ്പ് നൽകി.