പാലക്കാട്: കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛ്ഭാരത് മിഷനും ചേർന്ന് അതിഥികൾക്കായി താമസസൗകര്യമുള്ള ഗ്രാമീണ മേഖലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട റേറ്റിംഗ് നടത്തുന്നു. ഇത്തരം അതിഥി മന്ദിരങ്ങൾ ശുചിത്വ നിലവാരത്തിൽ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിംഗ്. സംസ്ഥാനത്ത് ശുചിത്വമിഷനാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. sglrating.