lic
എൽ.ഐ.എ.എഫ്.ഐ തൃശ്ശൂർ കോഴിക്കോട് ഡിവിഷൻ ഭാരവാഹികളുടെ യോഗം സോണൽ പ്രസിഡന്റ് എൽ.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

പാലക്കാട്: എൽ.ഐ.എ.എഫ്.ഐ തൃശ്ശൂർ കോഴിക്കോട് ഡിവിഷൻ ഭാരവാഹികളുടെ യോഗം സോണൽ പ്രസിഡന്റ് എൽ.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഡിവിഷൻ പ്രസിഡന്റ് പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. സോണൽ ജനറൽ സെക്രട്ടറി ജെ.കെ.എൻ.പളനി മുഖ്യ പ്രഭാഷണം നടത്തി. 60 വയസ്സ് കഴിഞ്ഞ എല്ലാ ഏജന്റുമാർക്കും 10,000 രൂപ പെൻഷൻ നൽകുക, ഏജന്റുമാർക്ക് വരൾച്ചാ ദുരിതാശ്വാസം നൽകുക, തുടങ്ങി വിവധ ആവശ്യങ്ങൾ സമ്മേളനം പ്രമേയം മൂലം ആവശ്യപ്പെട്ടു. സോണൽ ഭാരവാഹികളായ കെ.മുരളി, പി.ടി.ബാലകൃഷ്ണൻ, പി.ബാലസുബ്രഹ്മണ്യൻ, കെ.ലീലാവതി, കെ.ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.