ചെർപ്പുളശ്ശേരി: വള്ളുവനാട് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ബോധവത്‌കരണ ക്ലാസും ആദരഅനുമോദന യോഗവും നടത്തി. തൃശൂർ ക്രൈംബ്രാഞ്ച് എ.സി.പി ആർ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി സി.പി.ഒ ഇ.വിനോദ് ക്ലാസെടുത്തു. പൊതുപ്രവർത്തന രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ കെ.ബാലകൃഷ്ണനെ ആദരിക്കുകയും ഹ്യൂമാനിറ്റീസിൽ ഡോക്ടറേറ്റ് നേടിയ ബച്ചു മൊയ്തീനെ അനുമോദിക്കുകയും ചെയ്തു. സംഘടനാ പ്രസിഡണ്ട് ടി.കെ.രത്നാകരൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.സത്യനാരായണൻ, അഡ്വ. പി.ജയൻ, കെ.ബാലകൃഷ്ണൻ, ഡോ. ബച്ചു മൊയ്തീൻ, ടി.പി.ഹരിദാസൻ എന്നിവർ സംസാരിച്ചു.