പട്ടാമ്പി: പഞ്ചായത്ത് വാർഷിക പദ്ധതി നിർവ്വഹണത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ പരുതൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പരുതൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ നിസാർ മാസ്റ്റർ അദ്ധ്യക്ഷനായി. കെ.പി.സി ഉപാദ്ധ്യക്ഷൻ വി.ടി.ബൽറാം, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ.സലാം, എം.പി.എം.സകരിയ, ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദലി, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എം.ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.