rachana

ചിറ്റൂർ: രചന സാഹിത്യ വേദി ചിറ്റൂരിൽ സംഘടിപ്പിച്ച രചന ത്രൈമാസികയുടെ പ്രകാശനം അദ്ധ്യാപകനായ ജമാൽ മുഹമ്മദിന് സാഹിത്യകാരൻ വൈശാഖൻ മാസിക നൽകി നിർവഹിച്ചു. ടി.വിജയൻ അദ്ധ്യക്ഷനായി. തുടർന്ന് നടന്ന കവിയരങ്ങ് കവി പത്മദാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പ്രവാസി ന്യൂസ് മാഗസിന്റെ എക്സലൻസ് ഇൻ ജേർണലിസം 2023 മാദ്ധ്യമ പുരസ്‌കാരം ലഭിച്ച കണക്കമ്പാറ ബാബുവിനെ വൈശാഖൻ പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.സുമതി, നയനൻ നന്ദിയോട്, ഷീജ എഴുത്താണി, ഷീന പെരുമാട്ടി, എസ്.വി.പ്രേംദാസ്, ഹരി കൊടുന്തിരപ്പുള്ളി, സ്മിത ദാസ്, പുരുഷോത്തമൻ പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു.