aadharam

പട്ടാമ്പി: പരുതൂർ പഞ്ചായത്തിലെ മികച്ച വിജയികൾക്ക് ഗ്രാമ പഞ്ചായത്തിന്റെ ആദരം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിതാദാസ് അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ഹസ്സൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭി എടമന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ ജലീൽ, ബ്ലോക്ക് മെമ്പർ പി.ടി.എം.ഫിറോസ്, മെമ്പർമാരായ എ.കെ.എം.അലി, അനിതാ രാമചന്ദ്രൻ, എം.പി.ഉമ്മർ, രജനി ചന്ദ്രൻ, സൗമ്യ സുഭാഷ്, ശാന്തകുമാരി, പി.രമണി, സുധീർ, റെനി തുടങ്ങിയവർ സംസാരിച്ചു.