പാലക്കാട്: ഐ.എച്ച്.ആർ.ഡിയുടെ അയിലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിഗ്രി (ഹോണ്ഴ്സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ജൂൺ ഒന്നുവരെ രജിസ്റ്റർ ചെയ്യാം. 50 ശതമാനം സീറ്റിൽ സർവകലാശാലയും 50 ശതമാനം സീറ്റിൽ കോളേജുമാണ് അഡ്മിഷൻ നടത്തുന്നത്. കോളേജ് സീറ്റിൽ അഡ്മിഷൻ ലഭിക്കുന്നതിനായി യൂണിവേഴ്സിറ്റി സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം നേരിട്ട് കോളേജിലെത്തി അപേക്ഷ നൽകണം. ഫോൺ: 9495069307, 8547005029.