പാലക്കാട്: ഖാദി ഗ്രാമവ്യവസായ കാര്യാലയത്തിന് കീഴിലുള്ള ടൗൺ ബസ് സ്റ്റാൻഡിനകത്തെ ഖാദി ഗ്രാമസൗഭാഗ്യ നവീകരണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. ഖാദി കോട്ടൺ, സിൽക്ക്, മനില ഷർട്ടിംഗ് തുണിത്തരങ്ങളും തേൻ, മറ്റു ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2534392.