kodiyettam

കൊല്ലങ്കോട്: പയ്യല്ലൂർ തിരു: കാച്ചാംകുറുശ്ശി പെരുമാൾ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് ഉത്സവത്തിന് കൊടിയേറ്റം നടന്നു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ബ്രഹ്മശ്രീ അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കരിയന്നൂർ വാസുദേവൻ നമ്പൂരിപ്പാട് എന്നിവരുടെ കാർമ്മികത്വത്തിൽ 20ന് കൊടിയേറ്റം നടന്നു. 19 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ആചാര വിധികളോടുകൂടിയ പൂജകൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും. ഉത്സവ കമ്മറ്റി പ്രസിഡന്റ് ശാന്തൻ മേനോൻ, സെക്രട്ടറി ജയപ്രകാശ് മേനോൻ, രഘു, രവി, സുദർശനൻ, ശിവദാസ് നായർ, മണികണ്ഠൻ, പ്രവീൺ നിലനാത്ത്, ഉണ്ണികുമാരൻ, ഭാസ്‌ക്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.