പട്ടാമ്പി: ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ബാബു നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി.ഉമർ മൗലവി അദ്ധ്യക്ഷത വഹിച്ചു.
പി.സി.ഗംഗാധരൻ, എ.എം.ഷെഫീഖ്, പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ, പ്രദീപ് ചെറുവാശ്ശേരി, സി.വി.മണികണ്ഠൻ, റോബർട്ട് തമ്പി, ലത്തീഫ് കൂറ്റനാട്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, എ.മൊയ്തുണ്ണി, ജലീൽ നരിക്കാട്ടിൽ എന്നിവർ സംസാരിച്ചു.