ചിറ്റൂർ: അമ്മ നാടകവേദിയുടെ ആഭിമുഖ്യത്തിൽ തസ്രാക്കിൽ ഒ.വി.വിജയൻ സ്മാരക ഹാളിൽ നടന്ന ഏകദിന നാടകശില്പശാല ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ.അജയൻ ഉദ്ഘാടനം ചെയ്തു. അമ്മ നാടകവേദി പ്രസിഡന്റ് പി.വിജയൻ അദ്ധ്യക്ഷനായി. എസ്.വി.പ്രേംദാസ്, എ.മോഹനൻ എന്നിവർ ക്ലാസെടുത്തു. സന്തോഷ് മാണിക്കൻ, ഉത്രം സുധീഷ് എന്നിവർ പങ്കെടുത്തു. അമ്മ നാടകവേദി ആക്ടിംഗ് സെക്രട്ടറി പി.രമേഷ്, എക്സിക്യൂട്ടിവ് അംഗം രാമൻ അണ്ണാംന്തോട് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 36 കുട്ടികൾ പങ്കെടുത്തു.