പട്ടാമ്പി: കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി, ഗണിതം, പി.ഇ.ടി, യു.പി.എസ്.ടി, ഓഫീസ് അറ്റൻഡന്റ്, എഫ്.ടി.എം വിഭാഗങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച മേയ് 27ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ഓഫീസ് അറ്റൻഡന്റിന് ഡിഗ്രി പാസായവരും എഫ്.ടി.എമ്മിന് എസ്.എസ്.എൽ.സി പാസായവരും അപേക്ഷിക്കേണ്ടതില്ല.