books
books

പാലക്കാട്: കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക് മാർക്കറ്റിന്റെ സഞ്ചരിക്കുന്ന പുസ്തകശാല ജില്ലാ പഞ്ചായത്ത് വളപ്പിൽ പുസ്തക പ്രദർശനവും വില്പനയും നടത്തുന്നു. 10 മുതൽ 35 ശതമാനം വരെ വിലക്കിഴിവിൽ പുസ്തകങ്ങൾ ലഭിക്കും. ആയിരം രൂപയ്ക്ക് 1555 രൂപയുടെ പുസ്തകങ്ങൾ എന്ന സ്‌കീമിലും പുസ്തകങ്ങൾ ലഭിക്കും. ജൂൺ പത്ത് വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9:30 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കുമെന്ന് ബുക്ക് മാർക്ക് ബ്രാഞ്ച് മാനേജർ അറിയിച്ചു. ഫോൺ: 8547333606.