ഷൊർണൂർ: അന്താരാഷ്ട്ര യോഗ ദിനത്തിലേക്കുള്ള നൂറ് ദിവസത്തെ കൗണ്ട്ഡൗൺ ഭാഗമായി ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കല്ലിപ്പാടം കർമ്മൽ സ്‌കൂളിൽ യോഗോത്സവ് 2024 എന്ന പേരിൽ യോഗ ബോധവത്കരണവും പ്രദർശനവും സംഘടിപ്പിച്ചു.
ഒല്ലൂരിലെ ഇന്റർനാഷണൽ യോഗ കോൺഷ്യസ്നസ് പ്രസിഡന്റ് യോഗി ജയദേവ് യോഗാ ഡെമോൺസ്‌ട്രേഷന് നേതൃത്വം നൽകി.
ഡോ.വി.സി.ദീപ്, ഡോ.ഡി.സുധാകർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും ദേശീയ ആയുഷ് മിഷൻ തൃശൂർ, പാലക്കാട് ജില്ലയിലെ യോഗ പരിശീലകർ, പി.എൻ.എൻ.എം ആയുർവേദ കോളേജ്, വിഷ്ണു ആയുർവേദ കോളേജ്, അഷ്ടാംഗം ആയുർവേദ കോളേജ്, കെ.ടി.എൻ കോളേജ് ഓഫ് ഫാർമസി, നെഹ്റു കോളേജ് ഓഫ് ഫാർമസി, നെഹ്റു കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിലെ ഫാക്കൽറ്റികൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിങ്ങനെ 730 പേർ ക്ലാസിൽ പങ്കെടുത്തു. ഡോ.എസ്.എൻ.ഗൈധാനി, ഡോ.എൻ.തമിഴ്‌സെൽവം, ഡോ.വി.സി.ദീപ്, ഡോ.ഇ.രമ്യ എന്നിവർ സംസാരിച്ചു.