anumodanam

നെന്മാറ: പോത്തുണ്ടി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച സംഘം കർഷകരുടെ മക്കൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ടാർക്കോസ് ഡയറക്ടർ കെ.പ്രേമൻ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ കെ.ചന്ദ്രന്റെ അദ്ധ്യക്ഷനായി. സംഘം പ്രസിഡന്റ് ഡി.മണികണ്ഠൻ, ബ്ലോക്ക് മെമ്പർ സി.സുധാകരൻ, വാർഡ് മെമ്പർ മഞ്ജുഷ ഷിബു, സെക്രട്ടറി എം.ശ്രീലത, ബോർഡ് അംഗങ്ങൾ നിമ്മി തോമസ്, ഗൗരി പ്രകാശ്, എൻ.സുന്ദരൻ, വി.ശിവദാസൻ, മുൻ ഡയറക്ടർ കെ.നാരായണൻ എന്നിവർ പങ്കെടുത്തു.