പട്ടാമ്പി: ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പക്വതയും ഗാംഭീര്യവുള്ള ഭാഷയുടെ ഉടമയാണ് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെന്ന് സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ പറഞ്ഞു. ഉടൻ പുറത്തിറങ്ങുന്ന കാന്തപുരത്തിന്റെ ആത്മകഥയായ 'വിശ്വാസപൂർവം' പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് പാലക്കാട് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അഷ്രഫ് അഹ്സനി ആനക്കര, ജനറൽ സെക്രട്ടറി അബൂബക്കർ അവണക്കുന്ന്, ഫിനാൻസ് സെക്രട്ടറി റഷീദ് അഷ്രഫി ഒറ്റപ്പാലം, സാന്ത്വനം സെക്രട്ടറി റിനീഷ് ഒറ്റപ്പാലം, ഒ.എം.ഹമീദ് ഹാജി കൂടല്ലൂർ എന്നിവർ സംസാരിച്ചു.