പട്ടാമ്പി: എടപ്പലം പി.ടി.എം വൈ.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അദ്ധ്യാപകനും അസോസിയേറ്റ് എൻ.സി.സി ഓഫീസറുമായ ഒ.ടി.മുഹമ്മദ് സാബിറിന് തേർഡ് ഓഫീസർ പദവി ലഭിച്ചു. നാഗ്പൂർ ക്യാംമ്പിലെ ഓഫീസർ ട്രെയിനിംഗ് അക്കാഡമിയിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സർവീസ് വിഷയങ്ങളിലുള്ള എഴുത്തുപരീക്ഷ എന്നിവക്ക് ശേഷമാണ് തേർഡ് ഓഫീസർ പദവി ലഭിച്ചത്. 28 കേരള എൻ.സി.സി ബറ്റാലിയൻ ഒറ്റപ്പാലത്തിന്റെ കീഴിലുള്ള അസോസിയേറ്റ് എൻ.സി.സി ഓഫീസറാണ് മുഹമ്മദ് സാബിർ. നിലവിൽ എടപ്പലം ഹൈസ്‌കൂളിൽ 100 എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനം നൽകിവരുന്നു.