ആലത്തൂർ: അദ്ധ്യയന വർഷത്തിന് മുന്നോടിയായി ആലത്തൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധന മേയ് 29 നു രാവിലെ 8ന് ആലത്തൂർ പുതുക്കുളങ്ങര ക്ഷേത്ര മൈതാനത്ത് നടക്കും. വാഹനങ്ങളുടെ രേഖകൾ, ജി.പി.എസ്,സ്പീഡ് ഗവർണർ സർട്ടിഫിക്കറ്റ് എന്നിവയ്ക്കൊപ്പം വിദ്യാവാഹൻ ആപ്പിൽ രജിസ്ടർ ചെയ്ത രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷകൾ നിരസിക്കും. പരിശോധനയ്ക്ക് ഹാജരാക്കാത്ത വാഹനങ്ങൾ സർവ്വീസ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആലത്തൂർ ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.