പട്ടാമ്പി: ചാലിശേരി മാർവൽ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് വിദ്യാർത്ഥികൾക്കായുള്ള കരിയർ ഫെസ്റ്റ് ഇന്ന് രാവിലെ 9.30ന് മെയിൻ റോഡ് പി.പി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന വി.എച്ച്.എസ്.എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി.രജ്ഞിത് ക്ലാസ് നയിക്കും.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ, ബിരുദ വിദ്യാർത്ഥികൾക്ക്പു തിയ കോഴ്സുകളും ജോലികളും പരിചയപ്പെടുത്തുന്നതിനായാണ് കരിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ക്ലബ്ബ് പ്രസിഡന്റ് എം.എം.അഹമ്മദുണ്ണി, സെക്രട്ടറി ബിജു കടവാരത്ത്, ട്രഷറർ ടി.കെ. മണികണ്ഠൻ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും.