agali
agali

അഗളി: സാമൂഹിക ആരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെയും അഗളി പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗൂളികടവ് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 4000 രൂപയും പുകയില മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും പൊതുസ്ഥലത്ത് പുകവലിച്ചവരിൽ നിന്നുമായി 2100 രൂപയും പിഴ ചുമത്തി. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശാന്തൻ, പി.മുരളീകൃഷ്ണൻ, പി.ജ്യോതിഷ്, വി.എസ്.കുമാർ, പഞ്ചായത്ത് അസി. സെക്രട്ടറി സി.ടി.വിനോദ് കുമാർ, ഹെഡ് ക്ലാർക്ക് എസ്.മണിയൻ, സി.എൻ.ഷിബു എന്നിവർ നേതൃത്വം നൽകി.