babu
ബാബുരാജ്

പട്ടാമ്പി: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ വാടാനംകുറുശ്ശി മേലേപ്പുറത്ത് വീട്ടിൽ ബാബുരാജിനെ(35) സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ) പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ ശുപാർശയിൽ ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഷൊർണ്ണൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെ.ആർ.രഞ്‌ജിത് കുമാർ അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. . 2016 വർഷത്തിലും കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 3 പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ ഷൊർണ്ണൂരിൽ പരുത്തിപ്രയിലുള്ള താമസസ്ഥലത്ത് കഞ്ചാവും മെത്താഫിറ്റാമിനും കൈവശം വച്ച കേസിൽ പ്രതിയാണ് ബാബുരാജ്. കഞ്ചാവും മെത്താഫീറ്റാമിനും പിടിക്കപ്പെട്ടതിന് ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിലും, പട്ടാമ്പി എക്‌സൈസ് റേഞ്ച് ഓഫീസിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കഞ്ചാവും എം.ഡി.എം.എ.യും കൈവശം വച്ചതിന് വിയ്യൂർ പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്.