kas

ചിറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. നല്ലേപ്പിള്ളി വ്യാപാര ഭവനിൽ നടന്ന വാർഷിക പൊതുയോഗം ജില്ല വൈസ് പ്രസിഡന്റ് രമേഷ് ബേബി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ഗണപതി അദ്ധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് കെ.ചന്ദ്രൻ മുഖ്യ വരണാധികാരിയായി. സംസ്ഥാന കൗൺസിൽ അംഗം പി.അനീഷ് കുമാർ, യൂണിറ്റ് ഭാരവാഹികളായ ഡി.രഘുനാഥ്, വി.മോഹനൻ, കെ.മുഹമ്മദ് ഷെറീഫ്, കെ.ശ്രീജിത്ത്, ആർ.ജവഹർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എസ്.ഗണപതി മാസ്റ്റർ (പ്രസിഡന്റ്), ഡി.രഘുനാഥ് (ജന: സെക്രട്ടറി).