മണ്ണാർക്കാട്: വിസ്ഡം വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസാ അദ്ധ്യാപകരുടെ ജില്ലാതല ഏകദിന പരിശീലനം എടത്തനാട്ടുകര നാലുകണ്ടം ദാറുൽ ഹിക്മ സെന്ററിൽ സമാപിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോർഡ് അംഗം ഷൗക്കത്തലി അൻസാരി അദ്ധ്യക്ഷനായി. ഡോ.ഷിയാസ്, കെ.വി.മുഹമ്മദലി, കെ.അർഷദ് ,പി.മുജീബ്, അലി അക്ബർ, അബ്ദു റസാക്ക്, ഒ.മുഹമ്മദ് അൻവർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പാലക്കാട്, തച്ചമ്പാറ, ആലത്തൂർ, ഒലവക്കോട്, മണ്ണാർക്കാട്, അലനല്ലൂർ, എടത്തനാട്ടുകര, പട്ടാമ്പി, ഒറ്റപ്പാലം മണ്ഡലങ്ങളിൽ നിന്നുള്ള അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.