colony
പറമ്പിക്കുളത്തെ കോളനിയിൽ നിന്ന്

പ​റ​മ്പി​ക്കു​ളം: റേഷൻ കാർഡ് ലഭിക്കാത്തതിനാൽ പറമ്പിക്കുളത്തെ ആദിവാസി കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുന്നു. റേ​ഷ​ൻ​കാ​ർ​ഡ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ളും അ​വ​താ​ള​ത്തി​ലാ​ണ്. പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ലൂ​ടെ നി​ര​വ​ധി സ​ഹാ​യ​ പ​ദ്ധ​തി​ക​​ളുണ്ടെ​ങ്കി​ലും ഇ​വ​യി​ല​ധി​ക​വും ഇ​വ​ർ​ക്ക് കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ലഭ്യമാകുന്നില്ല. സിവിൽ സപ്ലൈസ് അധികൃതർ കളക്ടറുടെ അദാലത്ത് സമയത്ത് പറമ്പിക്കുളത്ത് എത്തിയിരുന്നു. ഊരുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് തുടർ നടപടികൾ എടുക്കാത്തതാണ് പ്രതിസന്ധി. പട്ടികവർഗ ജില്ല ഓഫീസറും ജില്ല കളക്ടറും പറമ്പിക്കുളത്തെ കോളനികൾ സന്ദർശിച്ച് അവസ്ഥകൾ മനസിലാക്കി പദ്ധതികൾ വകയിരുത്തുവാനും നടപ്പാക്കുവാനും മുന്നോട്ടുവരണമെന്നാണ് പറമ്പിക്കുളത്തെ വിവിധ കോളനിവാസികളിലെ മൂപ്പൻമാരുടെ ആവശ്യം.

 പ​റ​മ്പി​ക്കു​ളം, തേ​ക്ക​ടി, മു​പ്പ​ത് ഏ​ക്ക​ർ, ക​ച്ചി​തോ​ട്, പി.​എ.​പി, ചു​ങ്കം, ഒ​റ​വ​ൻ​പാ​ടി, ക​ട​വ്, അ​ഞ്ചാം കോ​ള​നി എ​ന്നീ ഊ​രു​ക​ളി​ലാ​ണ് റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ല്ലാ​ത്ത 20ല​ധി​കം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ള്ള​ത്.

 കള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു മാസം മു​മ്പ് കോ​ള​നി​വാ​സി​ക​ൾ​ക്കാ​യി അ​ദാ​ല​ത്ത് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫലമുണ്ടായില്ല. അ​ദാ​ല​ത്തി​ൽ ഉ​ന്ന​യി​ച്ച മി​ക്ക​കാ​ര്യ​ങ്ങ​ളും ന​ട​പ്പാ​കാ​ൻ അ​ധി​കൃ​ത​ർ തയ്യാറായിട്ടില്ല.

കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലില്ല

സ​മ​യ​ബ​ന്ധി​ത​മാ​യി ഊ​രു​കൂ​ട്ട​ങ്ങ​ൾ ചേ​രാ​ത്ത​തും യോ​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​റി​യി​ക്കാ​ൻ പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്റെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലാ​ത്ത​താ​ണ് തിരിച്ചടിയായത്. പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ലൂ​ടെ ഭ​വ​ന​പ​ദ്ധ​തി​ക​ൾ മ​റ്റു പ​ദ്ധ​തി​ക​ൾ എ​ല്ലാം മ​റ്റു കോ​ള​നി​ക​ളി​ൽ സ​ജീ​വ​മാ​യി ന​ട​ത്തു​മ്പോ​ഴും പ​റ​മ്പി​ക്കു​ളം മേ​ഖ​ല​യി​ലുള്ളവർ അവഗണന നേരിടുകയാണ്. പ്ര​മോ​ട്ട​ർ​മാ​ർ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​റ​മ്പി​ക്കു​ള​ത്ത് എ​ത്തി കോ​ള​നി​ക​ൾ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തയ്യാറാകുന്നില്ല.

റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കായി ജില്ലാ ക​ള​ക്ടറുടെ നേതൃത്വത്തിൽ വീണ്ടും അ​ദാ​ല​ത്ത് ന​ട​ത്ത​ണം. കഴിഞ്ഞ അദാലത്തിന്റെ റിവ്യൂ യോഗം പറമ്പിക്കുളത്ത് വിളിച്ചുചേർക്കാൻ കളക്ടറോട് ആവശ്യപ്പെടും.

കൽപന ദേവി, മുതലമട പഞ്ചായത്ത് പ്രസിഡന്റ്.