nehru
Nehru

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ബ്ലോക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 60-ാം ചരമവാർഷികം ദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.രഘുനാഥ് അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എടിഎം.ഹനീഫ, മഹിളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ബി.ബൃന്ദ, ഐ.എൻ.ടി.യു.സി പ്രസിഡന്റ് മലക്കാട് രാധാകൃഷ്ണൻ, എം.ഹാജാ ഫക്രുദ്ദീൻ, കെ.ശിവൻ, കെ.രാധാകൃഷ്ണൻ, കെ.ശിവകുമാർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.