പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആനക്കര യൂണിറ്റ് വാർഷികവും ജനറൽ ബോഡിയോഗവും തൃത്താല മണ്ഡലം പ്രസിഡന്റ് കെ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു. എം.ജി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.സക്കീർ, മണ്ഡലം ജനറൽ സെക്രട്ടറി മുജീബ്, ഷെബീർ ചാലിശ്ശേരി, മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.ജി.മോഹൻദാസ്(പ്രസിഡന്റ്), മുഹമ്മദ് അലി(ജനറൽ സെക്രട്ടറി), സജി ലിയോ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.