nellu
nellu

പട്ടാമ്പി: കർഷകരിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകണമെന്നാവശ്യപ്പെട്ട് പരുതൂർ വല്ലേജ് ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ്ണ നടത്തി. മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം ടി.പി.കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എം.ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. കർഷക പെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. പി.പി.സലിം, എം.പി.ഹസ്സൻ, ടി.പി.സൈതലവി, അലി മൗലവി, മുഹമ്മദലി, ഒ.കെ.സവാദ്, അഫ്സൽ പുന്നക്കാടൻ, രാമചന്ദ്രൻ, എ.കെ.അലി, ഗഫൂർ അഞ്ചുമൂല, ടി.കെ.സഹദ്, ടി.കെ.ഉസാമ തുടങ്ങിയവർ പ്രസംഗിച്ചു.