muthalamada
cleaning

മുതലമട: മേയ് 22ന് മുതലമട പഞ്ചായത്ത് ആരംഭിച്ച ജനകീയ ശുചീകരണത്തിന്റെ തുടർ പ്രവർത്തനമായി ഒന്ന് മുതൽ പത്ത് വരെ വാർഡുകളിൽ വാർഡ് മെമ്പർ, ഹരിതകർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വാർഡ്‌തല മഴക്കാലപൂർവ ശുചീകരണം നടത്തി. നാളെ പഞ്ചായത്തിലെ 11 മുതൽ 20 വരെയുള്ള വാർഡുകളിൽ ശുചീകരണം നടത്തുമെന്നും ജനകീയ ശുചീകരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും പത്താം വാർഡ് മൂച്ചംകുണ്ടിൽ നടന്ന ശുചീകരണത്തിൽ പ്രസിഡന്റ് പി.കല്പനാദേവി ആവശ്യപ്പെട്ടു.