teacher
teacher

ചിറ്റൂർ: പട്ടഞ്ചേരി ഗവ.ഹയർ സെക്കഡറി സ്‌കൂളിൽ ഹയർ സെക്കഡറി വിഭാഗത്തിലേക്ക് എച്ച്.എസ്.എസ് ടി.എ മലയാളം, ഇംഗ്ലീഷ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്സ്, മാത്സ് എന്നീ വിഷയങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച മേയ് 31ന് രാവിലെ 10.30നും ദിവസ വേതനാടിസ്ഥാനത്തിൽ എഫ്.ടി.എം നിയമനത്തിനുള്ള കൂടിക്കാഴ്ച്ച അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കും സ്‌കൂളിൽ വെച്ചു നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 04923 232120.