കൊല്ലങ്കോട്: വിദ്യാലയങ്ങളുടെ പരസരങ്ങളിൽ ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നത് തടയുന്നതിനും അനുമതിയില്ലതെ കൊല്ലങ്കോട് പ്രദേശങ്ങളിൽ സ്‌ഫോടകവസ്തുക്കൾ കൈവശംവെച്ചതിനും ചീരണി ഭാഗത്ത് നിന്നും മൂന്നുപേർ അറസ്റ്റിൽ. കൊല്ലങ്കോട് ചീരണി യൂനസ് (46), കാവശ്ശേരി ഇരട്ടക്കളം വാസു (64), കാവശ്ശേരി ഇരട്ടക്കളം ശിവൻ (47) എന്നിവരാണ് അറസ്റ്റിലായത്. സ്‌ഫോടനാത്മക നിയമത്തിന് വിരുദ്ധമായി 7000 പടക്കങ്ങൾ ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തു.

ജില്ലാ പൊലീസ് മേധായി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകരം ഇന്നലെ പുലർച്ചെ എസ്.എച്ച്.ഒ അമൃത് രംഗന്റെ നേതൃത്വത്തിൽ എസ്.ഐ ഹരീന്ദ്രൻ, എസ്.സി.പി ഒ.ശിവകുമാർ, രതീഷ് (ടി.സി.ആർ.ആർ.ബി) ഹോം ഗാർഡ് രാമചന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.