പാലക്കാട്: ജില്ലാ ലൈബ്രറി കൗൺസിൽ നടപ്പ് സാമ്പത്തിക വർഷത്തെ 19 ലക്ഷം രൂപയുടെ ജില്ല പദ്ധതി അംഗീകരിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം വി.കെ.ജയപ്രകാശ് പദ്ധതി രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ.മോഹനൻ പദ്ധതി വിശദീകരിച്ചു. പ്രസിഡന്റ് ടി.കെ.നാരായണദാസ് അദ്ധ്യക്ഷനായി. ജോ.സെക്രട്ടറി എം.എം.എ.ബക്കർ, വൈസ് പ്രസിഡന്റ് ഇ.ചന്ദ്രബാബു സംസാരിച്ചു. ടി.സത്യനാഥൻ, പി.മോഹനൻ, എം.വി.മോഹനൻ, കെ.പി.സുധീർ, പി.ഒ.കേശവൻ, പി.സി.ശിവശങ്കരൻ, കെ.എൻ.കുട്ടി, കെ.ശിവകുമാർ, എം.കൃഷ്ണദാസ്, സൂര്യനാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.