എലപ്പുള്ളി: കാൻസർ ചികിത്സാ വിദഗ്ദൻ ഡോ.വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മാമോഗ്രാം ക്യാമ്പിന് തുടക്കമായി. എ.എസ്.പി അശ്വതി ജിജി ഉദ്ഘാടനം ചെയ്തു. ഡോ.ആർ.സൂര്യകല സ്തനാർബുദ ബോധവത്കരണ ക്ലാസെടുത്തു. കർഷകശ്രീ പി.ഭവനേശ്വരിയമ്മ അദ്ധ്യക്ഷയായി. ബി.സ്മിത, സബിതാ മാധവ് എന്നിവർ സംസാരിച്ചു. ജൂൺ 7 ന് എലപ്പുള്ളി മാരുതി ഗാർഡനിലും ഇന്നും നാളെയും ജൂൺ 1നും കൊല്ലങ്കോട് പഞ്ചായത്തിലും ജൂൺ 5, 6, 8 തിയതികളിൽ പാലക്കാട് നഗരസഭയിലുമാണ് ക്യാമ്പ് നടക്കുക. വിവരങ്ങൾക്ക് 9496234766.